കോഴിക്കോട്: മാറ്റം സൃഷ്ടിക്കുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്. റാവിസ് കടവില്‍ നടക്കുന്ന ദ്വിദിന ഐഇഇഇ വനിതാ ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയര്‍.
മാറ്റങ്ങളുണ്ടാക്കുന്നതില്‍ വനിതകള്‍ക്കു വലിയ പങ്ക് വഹിക്കാനാകും. വനിതാ അധ്യാപകര്‍ക്ക് സമൂഹത്തെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഐഇഇഇ കേരള സെക്ഷന്‍ ചെയര്മാന് ഡോ. ബി.എസ്. മനോജ് അധ്യക്ഷത വഹിച്ചു.